Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IAS Officer

ഹ​രി​യാ​ന​യി​ൽ 169 കോ​ടി​യു​ടെ സ​ർ​ക്കാ​ർ ഫ​ണ്ട് ത​ട്ടി​പ്പ്; ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ 169 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ മു​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി​യും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പർ​ദീ​പ് കു​മാ​റി​നെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ര​മി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ​ത്തെ പ്ര​വൃ​ത്തി ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി​യ​ത്.

സ്ഥി​ര​നി​ക്ഷേ​പം തു​ട​ങ്ങാ​നെ​ന്ന വ്യാ​ജേ​ന, അ​നു​മ​തി​യി​ല്ലാ​തെ 169 കോ​ടി രൂ​പ​യു​ടെ സ​ർ​ക്കാ​ർ പ​ണം ച​ണ്ഡീ​ഗ​ഡി​ലെ ഐ​ഡി​എ​ഫ്‌​സി ബാ​ങ്കി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ എ​ഫ്ഡി ഒ​ന്നും തു​ട​ങ്ങി​യി​ല്ല. പ​ക​രം, വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ പർദീ​പ് കു​മാ​ർ പ​ഞ്ച്കു​ല കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ണ്ഡീ​ഗ​ഡ് സ്മാ​ർ​ട്ട് സി​റ്റി ലി​മി​റ്റ​ഡ്, ക്രെ​സ്റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ത​ട്ടി​പ്പു​ക​ളും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ടി.​ മാ​ധ​വ​മേ​നോ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന റി​ട്ട​യേ​ർ​ഡ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ങ്ങും​മൂ​ട് ബാ​ബു​ജി ന​ഗ​ർ രാ​മ​വ​ർ​മ ലെ​യി​ൻ സാ​യി​കൃ​പ​യി​ൽ ടി.​ മാ​ധ​വ​മേ​നോ​ൻ (96) അ​ന്ത​രി​ച്ചു.

1954 ബാ​ച്ചി​ലെ കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ,
പ​ട്ടി​ക വ​ർ​ഗ​ന വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ, സെ​ൻ​ട്ര​ൽ പി​ഡ​ബ്ല്യു​ഡി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ, കാ​ർ​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

വി​ര​മി​ച്ച ശേ​ഷം ന​ര​വം​ശ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളി​ലും ഗോ​ത്ര​വ​ർ​ഗ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. പീ​പ്പി​ൾ ഓ​ഫ് ഇ​ന്ത്യ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ദ്രാ​വി​ഡീ​യ​ൻ ലിം​ഗ്വി​സ്റ്റി​ക്സി​ൽ സീ​നി​യ​ർ ഫെ​ലോ ആ​യും പ്ര​വ​ർ​ത്തി​ച്ചു.

അ​ട്ട​പ്പാ​ടി ഹി​ൽ ഏ​രി​യാ​സ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗ​മാ​ണ്. പാ​ല​ക്കാ​ട് തി​രു​വി​ല്വാ​മ​ല തേ​ല​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. 2022ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​ത്തെ ’കേ​ര​ള പ്ര​ഭ’ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

സം​സ്കാ​രം വെള്ളിയാഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ക​ഴ​ക്കൂ​ട്ടം ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: മാ​യ (പ​ത്ര​പ്ര​വ​ർ​ത്ത​ക), മ​ഹേ​ഷ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ, പ​രേ​ത​യാ​യ ദീ​പ്തി.

Latest News

Corehub Up